കൊച്ചി : കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിലുള്ള ഒ.എം.ആർ. പരീക്ഷ 24 ന് രാവിലെ 10.30 ന് നടക്കും . പരീക്ഷാ കേന്ദ്രങ്ങളുടെ വിശദാംശങ്ങളും യോഗ്യരായ അപേക്ഷകരുടെ വിവരങ്ങളും www.lbscentre.kerala.gov.in, www.kufos.ac.in എന്നീ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹാൾ ടിക്കറ്റുകളും ഈ വെബ് സൈറ്റുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.