മൂവാറ്റുപുഴ: പൊതു വിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിച്ച വിദ്യാലയം പ്രതിഭകളിലേയ്ക്ക് മൂവാറ്റുപുഴ ടൗൺ യു.പി.സ്‌കൂളിലെ അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ലോകപഞ്ച ഗുസ്തി താരം ആർദ്ര സുരേഷിന്റെ വീട്ടിലെത്തി ആദരിച്ചു. പഞ്ചഗുസ്തിയുടെ വിജയഗാഥയെകുറിച്ച് താരം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വിശദീകരിച്ചു. എ.ഇ.ഒ.കെ.ആർ.വിജയ, ബി.പി.ഒ. ആർ.രമാദേവി, അദ്ധ്യാപകരായ ജിഷ മെറിൻ ജോസ്, സൂസൻ കോരത്, ഡീന.കെ.ജി, എം.എച്ച്.സുബൈദ, സുമ ജേക്കബ്, ബി.ആർ.സി െ്രെടയിനർ ഹഫ്‌സ, പി.ടി.എ പ്രസിഡന്റ് ഹസൻ റാവുത്തർ എന്നവിർ ചടങ്ങിൽ പങ്കെടുത്തു. വാഴപ്പിളി ജെ.ബി.സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും കവിയത്രി സിന്ധു ഉല്ലാസിനെ വീട്ടിലെത്തി ആദരിച്ചു. വിദ്യാർത്ഥികളെ സ്വീകരിച്ച സിന്ധു ഉല്ലാസ് കുട്ടികൾക്കായി കവിതകളും കഥകളും അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് ടി.കെ.അല്ലി, അദ്ധ്യാപകരായ എൻ.ആർ.ചിത്ര, ഒ.എം.ലീന എന്നിവർ സന്നഹിതരായിരുന്നു. മൂവാറ്റുപുഴ ഗവ. ഈസ്റ്റ് ഹൈസ്‌കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും കവിയും അദ്ധ്യാപകനുമായ ഇ കെ ശിവരാജൻ സാറിനെ വീട്ടിലെത്തി ആദരിച്ചു. സാഹിത്യ സാമൂഹ്യ കാര്യങ്ങളിൽ കവിയുമായി കുട്ടികൾ ആശയ വിനിമയം നടത്തി. കവി സ്വന്തം കവിത ചൊല്ലി രചനയുടെയും ആസ്വാദനത്തിന്റെയും തലത്തിലേക്ക് കുട്ടികളെ നയിച്ചു. പുതു തലമുറയ്ക്ക് പ്രചോദനമാകുന്ന സന്ദേശമാണ് അദ്ദേഹം പകർന്നു നൽകിയത് . ഹെഡ്മാസ്റ്റർ കെ.പി പ്രദീപ് കുമാർ ,കെ .പി സൈനബ ബീവി ,കെ.കെ മനോജ്, സുനിത.എം.എൽ എന്നിവർ നേതൃത്വം നൽകി.