rathesh
ഭാരതീയ ദളിത് സാഹിത്യ അക്കാഡമിയുടെ അംബേദ്കർ ഫിലോഷിപ്പായ കലാശ്രീ അവാർഡിന് അർഹനായ സജി അമ്പാടി

മൂവാറ്റുപുഴ: ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ അംബേദ്ക്കർ ഫെലോഷിപ്പായ കലാശ്രീ അവാർഡിന് സജി അമ്പാടി അർഹനായി. പുതിയ തലമുറക്ക് നാടൻ കലാചാര അനുഷ്ഠാന ആയോധന കലകൾ പഠിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നതിനിടയി 80 നാടൻ പാട്ടുകൾ രചിച്ച് സംഗീതം നൽകിയിരുന്നു. തെരുവുനാടകം, കവിത രചന, നാടക രചന, ലളിതഗാനം, ജീവകാരുണ്യ പ്രവർത്തനം, വിദ്യാലയ പരിസര ശുചീകരണം, ജീവ കാരുണ്യ പ്രവർത്തനങ്ങൾ കൂടാതെ കേരളത്തിനകത്തും പുറത്തും നിവധി വേദികളിലും ചാനലുകളിലും, ആകാശവാണിയിലും ഉതിമനക്കൂട്ടം നാടൻ കലാസമതി എന്ന പേരിൽ നാടൻ പാട്ടുകൾ അവതരിപ്പിച്ചു വരുന്നു. കലാരംഗത്തെ മികവുള്ള പ്രവർത്തനത്തിനാണ് അവാർഡ്, മൂവാറ്റുപുഴ രണ്ടാർ സ്വദേശിയായ സജി അമ്പാടി ഡിസംബർ 8ന് ന്യൂഡയിൽ ബുരാരിയയിലെ പഞ്ചശീൽ ആശ്രമത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങും. വി.എസ്.മുരളി, അർജ്ജുനൻ മാസ്റ്റർ, കെ.കെ. രതീഷ്, രഞ്ജിത് പുത്തൻ തോപ്പിൽ, സിദ്ധാർത്ഥൻ ബി എന്നിവർ പങ്കെടുക്കും.