കൊച്ചി: സി.ഐ.ടി.യു എറണാകുളം ജില്ലാ സമ്മേളനം 18,19 തീയതികളിൽ പെരുമ്പാവൂർ സീമ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30 ന് പ്രതിനിധി സമ്മേളനം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. കെ.ചന്ദ്രൻപിള്ള, കെ.പി. സഹദേവൻ, എസ്. ശർമ്മ, എം. ചന്ദ്രൻ, കെ.എൻ. ഗോപിനാഥ് എന്നിവർ സംസാരിക്കും. 19 ന് വൈകിട്ട് 4 ന് ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നിന്ന് തൊഴിലാളികളുടെ റാലി ആരംഭിക്കും. തുടർന്ന് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, മുൻ എം.പി പി. രാജീവ് എന്നിവർ പ്രസംഗിക്കും.