ആലുവ: എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖ വക കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ സംഘടിപ്പിച്ച സർപ്പബലി ഭക്തിസാന്ദ്രമായി. ആമേടമംഗലം ശ്രീവിഷ്ണു നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തി ബിബിൻരാജ് പൂജ നടത്തി. എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, കൗൺസിലർ സജീവൻ ഇടച്ചിറ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.