അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ സമിതിയുടെ ആഭിമുഖ്യത്തിൽ സാക്ഷരതാ കലോത്സവം സംഘടിപ്പിച്ചു. വിജയികൾക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ടി. പോൾ ട്രോഫികൾ സമ്മാനിച്ചു. വൈസ് പ്രസിഡന്റ് വത്സാ സേവ്യർ അദ്ധ്യക്ഷത വഹിച്ചു. കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു വി. തെക്കേക്കര, സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി.പി. ജോർജ്, കെ. പി. അയ്യപ്പൻ, ഗ്രേയ്‌സി റാഫേൽ, ടി. എം. വർഗീസ് എന്നിവർ പ്രസംഗിച്ചു.