നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം അൻവർ സാദത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് എസ്.ബി. ചന്ദ്രശേഖര വാരിയർ, അംഗങ്ങളായ രാജേഷ് മഠത്തിമൂല, ഷിബു മൂലൻ, സന്ധ്യ നാരായണപിള്ള, ടി.എ. ഇബ്രാഹിംകുട്ടി, രഞ്ജിനി അംബുജാക്ഷൻ, കെ.സി. രാജപ്പൻ, സി.എസ് രാധാകൃഷ്ണൻ, സംഗീത സുരേന്ദ്രൻ, ബി.ഡി.ഒ സി. രമണി, വി.എസ്. സമീൽ എന്നിവർ പ്രസംഗിച്ചു. 24 വരെ വിവിധ കേന്ദ്രങ്ങളിലായി മത്സരങ്ങൾ നടക്കും.