നെടുമ്പാശേരി: ബി.പി.സി.എൽ പൊതുമേഖലയിൽ നിലനിറുത്തുക, വാളയാർ പീഡനം സി.ബി.ഐ അന്വേഷിക്കുക എന്നി ആവശ്യങ്ങൾ ആവശ്യപ്പെട്ട് ചെങ്ങമനാട് കോൺഗ്രസ് മണ്ഡലം കമ്മറ്റി നടത്തിയ സായാഹ്നധർണ മുൻ എം.പി കെ.പി. ധനപാലൻ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷെരീഫ് ഹാജി അദ്ധ്യക്ഷനായിരുന്നു. എം.ജെ ജോമി, പി.ബി. സുനീർ, പി.വൈ. വർഗീസ്, ടി.കെ. അബ്ദുൽ സലാം, നാരായണൻകുട്ടി, മുഹമ്മദ് ഹുസൈർ, ഷംസു പുറയാർ, രാജേഷ് മഠത്തിമൂല, റഷീദ് കപ്രശേരി, എ.സി ശിവൻ, ശ്രീദേവി മധു, അരവിന്ദൻ ഒ.കെ എന്നിവർ സംസാരിച്ചു.