കരുമാല്ലൂർ: എം.എൻ. ചന്ദ്രൻ ഫൗണ്ടേഷന്റെ അഞ്ചാമത് വാർഷിക സമ്മേളനം കൊടുവഴങ്ങ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.എ. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. കെ.ആർ. പൊന്നപ്പൻ കരുമാല്ലൂർ മുഖ്യപ്രഭാഷണം നടത്തി. പി.കെ. മണി, ടി.ഡി. അശോക്‌കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.