മൂവാറ്റുപുഴ: കിഴക്കേക്കര ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവത്തിന് ഇന്ന് തുടക്കമാകും. ഇന്നു മുതൽ പ്രത്യേക വഴിപാടുകളും പൂജകളും ആരംഭിക്കും. മണ്ഡല കാലത്ത് അഭിഷേകം, തൃകാല പൂജ, ദീപാരാധന, നവഗ്രഹ ദീപാരാധന, ചുറ്റുവിളക്ക് മുതലായ പ്രത്യേക വഴിപാടുകളും ഉണ്ടാകുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.