അങ്കമാലി: ജില്ലയിലെ സമഗ്ര കാൻസർ നിയന്ത്രണ പരിപാടിയുടെ ഭാഗമായുള്ള ഏകദിന പരിശീലന പരിപാടി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. വൈസ് പ്രസിഡന്റ് വത്സ സേവ്യർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. അയ്യപ്പൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗ്രേസി റാഫേൽ, അംഗങ്ങളായ എ.എ. സന്തോഷ്, എൽസി വർഗീസ്, ഡോ. സുനിത, ഡോ. സെറിൻ കുര്യാക്കോസ്, ഡോ. പുഷ്പ, ഡോ. നസീമ, നജീബ്, ബിജു സെബാസ്റ്റ്യൻ, ശോഭന എന്നിവർ പ്രസംഗിച്ചു. ആരോഗ്യവകുപ്പിലെ ഫീൽഡ് വിഭാഗം ജീവനക്കാർ, മെഡിക്കൽ ഓഫീസർമാർ, പാലിയേറ്റീവ് നഴ്‌സുമാർ, സ്‌കൂൾ ഹെൽത്ത് പി.എച്ച്.എൻമാർ തുടങ്ങിയവർ പങ്കെടുത്തു.