to
മേയറും ലയൺസ് ക്ളബ്ബ് പ്രതിനിധികളും കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് സന്ദർശിക്കുന്നു

കൊച്ചി: എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിലെ ശൗചാലയങ്ങളിൽ ഇനി മൂക്കു പൊത്താതെ കയറാം. ശൗചാലയങ്ങൾ നവീകരിക്കുന്നതിന് കൊച്ചി നഗരസഭ മുൻകൈയെടുക്കും. മേയർ സൗമിനി ജെയിനിന്റെ അഭ്യർത്ഥനപ്രകാരം കൊച്ചിൻ ഈസ്റ്റ് ലയൺസ് ക്ലബ്ബാണ് തങ്ങളുടെ ക്ലബ്ബിന്റെ സുവർണ ജൂബിലി സ്മാരകമായി ശൗചാലയങ്ങൾ പുനനിർമ്മിക്കുന്നതിന് നേതൃത്വം നൽകുന്നത്. കെ.എസ്.ആർ.ടി.സി പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയായാൽ ഉടൻ പണികൾ ആരംഭിക്കുമെന്ന് മേയറും ലയൺസ് ക്ലബ്ബ് പ്രതിനിധികളും അറിയിച്ചു.