കൊച്ചി : കാഴ്ചപരിമിതർക്കുള്ള ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റായ നാഗേഷ് ട്രോഫിയുടെ രണ്ടാം പതിപ്പിനുള്ള കേരള ബ്ലൈൻഡ് ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു. കേരള ബ്ലൈൻഡ് ക്രിക്കറ്റ് അണ്ടർ-16 ടീമിനെയും വനിതകളുടെ ബ്ലൈൻഡ് ക്രിക്കറ്റ് ടീമിനെയും ചടങ്ങിൽ അവതരിപ്പിച്ചു.
സി.എ.ബി.കെ പ്രസിഡന്റ് പ്രശാന്ത് പി.വി, ജനറൽ സെക്രട്ടറി രജനീഷ് ഹെൻഡ്രി, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് സി.എസ്.ആർ ഹെഡ് പ്രശാന്ത്കുമാർ, യു.എസ്.ടി ഗ്ലോബൽ സി.എസ്.ആർ ഹെഡ് പ്രശാന്ത് സുബ്രഹ്മണ്യം, കേരള ടീം ക്യാപ്റ്റൻ മനീഷ്, വനിതാ ടീം ക്യാപ്ടൻ തനൂജ തുടങ്ങിയവർ പങ്കെടുത്തു.
അജ്‌മീർ, ചെന്നൈ, പുതുച്ചേരി, ഫരീദാബാദ്, മൈസൂർ, ലുധിയാന, കൊച്ചി, ഭോപ്പാൽ, അഹമ്മദാബാദ്, പൂനെ, ലഖ്‌നൗ, അഗർത്തല എന്നീ വേദികളിലെ മത്സരങ്ങളിൽ 24 ടീമുകൾ.മത്സരിക്കും.
കേരളത്തിന്റെ മത്സരങ്ങൾ : 21 മുതൽ 23 വരെ കൊച്ചി കളമശേരി സെന്റ് പോൾസ് കോളേജ് ഗ്രൗണ്ടിൽ മറ്റുള്ളവ ഡിസംബർ 10നും 11 നും ചെന്നൈയിൽ
ഫെെനൽ.വിജയികൾക്ക്. ഒരു ലക്ഷം രൂപയും റണ്ണേഴ്‌സ് അപ്പിന് 75,000, രണ്ട് സെമി ഫൈനലിസ്റ്റുകൾക്ക് 40,000 രൂപയും സമ്മാനമായി ലഭിക്കും.