കൊച്ചി: മെഡിക്കൽ, സെയിൽസ് തൊഴിൽ മേഖലയെയും തൊഴിലാളികളെയും സംരക്ഷിക്കണമെന്ന് ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.വിജയകുമാർ കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ഭാരതീത മെഡിക്കൽ ആൻഡ് സെയിൽസ് റപ്രസന്റേറ്റീവ്സ് അസോസിയേഷൻ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.എം.എസ് സംസ്ഥാന സെക്രട്ടറി സി.വി.രാജേഷ്, അഖിലേന്ത്യ പ്രസിഡന്റ് പി.എൻ.പ്രദീപ്, ഉപാദ്ധ്യക്ഷൻ കെ.ഉപേന്ദ്രൻ , സി.ബാലചന്ദ്രൻ, ടി.എ.വേണുഗോപാൽ, സതീഷ് ആർ.പൈ, വിനയകുമാർ തുടങ്ങിയവർ സംസാരിച്ചു.