അങ്കമാലി: കെ.എസ്.കെ.എ അങ്കമാലി ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ തുറവൂരിൽ എം.കെ. കൃഷ്ണൻ ദിനാചരണവും അഖിലേന്ത്യാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം ജൈവപച്ചക്കൃഷിയും ആരംഭിച്ചു. ജൈവപച്ചക്കൃഷിയുടെ ഉദ്ഘാടനം ഏരിയാ പ്രസിഡന്റ് രാജു അമ്പാട്ട് നിർവഹിച്ചു. കെ. പി. രാജൻ, ഷൈബു എൻ.എ, കെ.വി. പീറ്റർ, കെ.കെ. ശിവൻ, പോൾ വർഗീസ്, എം.ഡി. ഡെന്നി, സുഗതൻകുന്നുംപുറത്ത്, വി.വി.സന്തോഷ് എന്നിവർ പ്രസംഗിച്ചു.