അങ്കമാലി: പൊതുവിദ്യാഭ്യാസവകുപ്പ് സമഗ്ര ശിക്ഷാ കേരള എറണാകുളം ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്ററായി നിയമിതയായ മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറി കമ്മിറ്റി അംഗവും ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ കമ്മിറ്റി അംഗവുമായ ഉഷ മാനാട്ടിന് മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയിൽ സ്വീകരണം നൽകി. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് മെമന്റോനൽകി അനുമോദിച്ചു. ലൈബ്രറി പ്രസിഡന്റ് സജീവ് അരീക്കൽ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി, ലൈബ്രറി സെക്രട്ടറി കെ.കെ. വിജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം. വർഗീസ്, മലയാള ഐക്യവേദി ജില്ലാ സെക്രട്ടറി എ.എസ്. ഹരിദാസ്, കവി മഞ്ഞപ്ര ഉണ്ണിക്കൃഷ്ണൻ, സാംസ്കാരിക പ്രവർത്തകൻ സാബു വടക്കുംചേരി, ലൈബ്രറി കമ്മിറ്റി അംഗങ്ങളായ ജോളി.പി.ജോസ്, വിജയലക്ഷ്മി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.