കൊച്ചി : ആരാധകരെ ഇളക്കിമറിച്ച് പ്രേക്ഷകർക്കൊപ്പം ബോളിവുഡ് മിക്സിംഗ് ഗാനങ്ങളുടെ നൃത്തചുവടുകളൊരുക്കി നൂറിൻ ഷെരീഫ് കാണികളെ ത്രസിപ്പിച്ചു. അതിശയിപ്പിക്കുന്ന മെയ് വഴക്കവുമായി മികച്ച വസ്ത്രധാരണം ഇഴചേർത്ത് കിടിലൻ നൃത്തചുവടുകളാണ് കാണികൾക്ക് നൂറിനും സംഘവും കാഴ്ചവച്ചത്.

ആവേശത്തിമർപ്പിൽ ജനക്കൂട്ടം വിസ്മയനൃത്തച്ചുവടുകളിൽ ആഘോഷരാവ് അന്വർത്ഥമാക്കി. കാഴ്ചക്കാർക്ക് പെരുവിരുന്നൊരുക്കിയ നൃത്തം ശ്വാസമടക്കിപ്പിടിച്ചാണ് ആൾക്കൂട്ടം ആസ്വദിച്ചത്.

ആരാധകരെ ഇളക്കിമറിച്ച ഗാനത്തിന്റെ അകമ്പടിയിൽ സ്വന്തം നമ്പറുകൾകൂടി പുറത്തെടുത്ത് നൂറിനും സംഘവും അക്ഷരാർത്ഥത്തിൽ വേദിയെ ആനന്ദസാഗരത്തിലാറാടിച്ചു.

ഒമർ ലുലുസംവിധാനം ചെയ്ത ചങ്ക്‌സ് എന്ന സിനിമയിലൂടെയാണ് ഇൻസ്റ്റാഗ്രാമിലെ നിറസാന്നിധ്യം നൂറിൻ സിനിമയിൽ എത്തിയത്. അഡാർ ലൗവിലെ നായിക കഥാപാത്രമായതോടെ പേരുംപെരുമയും ആവോളം നേടാൻ നൂറിനായി. സാമൂഹിക മാദ്ധ്യമങ്ങളിൽ ഹിറ്റുകൾ അനവധി തീർത്ത ഡബ്ബ് ​മാഷ്​ താരം കൂടിയാണ്​ നൂറിൻ.