ആലുവ: നഗരത്തിലും പരിസരപ്രദേശങ്ങളിലും വൻകിട മോഷണങ്ങളും ക്വട്ടേഷനുകളും സാമൂഹ്യവിരുദ്ധരും വർദ്ധിച്ചിട്ടും ആലുവ പൊലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ഓഫീസറെ നിയമിക്കാത്തതിൽ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പല കേസുകളിലെയും പ്രതികൾ പൊലീസിന് പിടികൊടുക്കാതെ വിലസുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ പൊലീസ് തയ്യാറായില്ലെങ്കിൽ യൂത്ത് കോൺഗ്രസ് രംഗത്തിറങ്ങുമെന്നും യൂത്ത് കോൺഗ്രസ് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തുമെന്നും മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക് പറഞ്ഞു.