ആലുവ: തോട്ടുമുഖം ശ്രീനാരായണ ഗിരി എൽ.പി സ്കൂളിൽ 'വിദ്യാലയം പ്രതിഭകളോടൊപ്പം' എന്ന പരിപാടിയുടെ ഭാഗമായി കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയെ ആദരിച്ചു. സ്കൂളിന് സമീപം താമസിക്കുന്ന കാർട്ടൂണിസ്റ്റിനെ വിദ്യാർത്ഥി സംഘം വീട്ടിലെത്തിയാണ് ആദരിച്ചത്. പൂച്ചെണ്ടും മെമ്മന്റോയും സമ്മാനിച്ചു. കുട്ടികൾക്ക് കാർട്ടൂണിസ്റ്റ് അവരുടെ കാർട്ടൂൺ ചിത്രങ്ങൾ വരച്ച് നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് പി.ജി. ദിവ്യ, അദ്ധ്യാപിക കെ.ബി. രഞ്ജു, പി.ടി.എ പ്രസിഡന്റ് വി.ആർ. കൃഷ്ണകുമാർ, പി.കെ. അബ്ദു എന്നിവരും വിദ്യാർത്ഥി സംഘത്തോടൊപ്പം ഉണ്ടായിരുന്നു.