college
ചൂണ്ടി ഭാരത മാത സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ലീഗൽ ഏയ്ട് ക്ലിനിക്ക് പൊലീസ് ഉദ്യോഗസ്ഥരുടെ മാനസിക സംഘർഷം കുറക്കുന്നതിനായി സംഘടിപ്പിച്ച ശിൽപ്പശാല റിട്ട. ഡി.വെെ.എസ്.പി പി.എ. വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ചൂണ്ടി ഭാരത മാത സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസിലെ ലീഗൽ ഏയ്ഡ് ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ മാനസിക സംഘർഷം കുറക്കുന്നതിനായി സംഘടിപ്പിച്ച ഏകദിന ശില്പശാല റിട്ട.ഡിവെെ.എസ്.പി പി.എ. വർഗീസ് (ഫാക്കൽറ്റി, കേരള പൊലീസ് അക്കാഡമി ) ഉദ്ഘാടനം ചെയ്തു. ഭാരതമാത സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസ് ഡയറക്ടർ റവ.ഫാ.സെബാസ്റ്റ്യൻ വടക്കുപാടൻ, പ്രിൻസിപ്പൽ ഡോ. സലിൻ എബ്രഹാം എന്നിവർ സംസാരിച്ചു. എറണാകുളം റൂറൽ ജില്ലയിലെ അറുപതതോളം ഉദ്യോഗസ്ഥർ പങ്കെടുത്തു. പൊലീസ് ഉദ്യോഗസ്ഥർക്കായുള്ള വർക്ക്‌ഷോപ്പ് ഫാ. ബിജു സെബാസ്റ്റ്യൻ നയിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്കായി ഡിവൈ.എസ്.പി പി.എ. വർഗീസ് ക്ളാസെടുത്തു.