ebenezer
പ്ലാസ്റ്റിക് നിർമാർജന യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിൽ ഡി.ജി.പി ഋഷിരാജ് സിംഗ് ഐ പി.എസ് നിർവഹിക്കുന്നു. കമാണ്ടർ സി.കെ. ഷാജി, ജോർജ്ജ് ഇടപ്പരത്തി, വി.കെ. നാരായണൻ, അനിത കെ.നായർ, അമ്മുക്കുട്ടി സുദർശനൻ എന്നിവർ സമീപം

മൂവാറ്റുപുഴ: പ്ലാസ്റ്റിക് നിർമാർജന യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിൽ ഡി.ജി.പി ഋഷിരാജ് സിംഗ് ഐ.പി.എസ് നിർവഹിച്ചു ".പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്നും കുട്ടികൾ ചെയ്യുന്ന ചെറിയ കാര്യങ്ങൾക്ക് സമൂഹത്തിൽ വലിയ മാറ്റങ്ങൾ വരുത്താനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു." ചടങ്ങിൽ എബനേസർ സ്കൂൾ മാനേജർ കമാൻഡർ സി.കെ ഷാജി അദ്ധ്യക്ഷത വഹിച്ചു.ഹലോ സേവ് എർത്ത് ഫൗണ്ടേഷൻ കോർഡിനേറ്റർ സുനു വിജയൻ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം നൽകി. മനോജ്ഞമരം പദ്ധതിയുടെ ഉദ്ഘാടനം മഴുവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി സുദർശനൻ നിർവഹിച്ചു. പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങളുടെ തുടർച്ചയായിട്ടുള്ള ദീപശിഖ വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂൾ മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ മാനേജർ വി.കെ. നാരായണന് കൈമാറി. മികച്ച പരിസ്ഥിതി പ്രവർത്തനം നടത്തിയ സ്കൂളുകൾക്കുള്ള പുരസ്കാരവും ചടങ്ങിൽ നൽകി. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി, ബ്ലോക്ക് പഞ്ചായത്തംഗം ലതാ സോമൻ, വാർഡ് മെമ്പർ ഷൈനി കുര്യാക്കോസ്, പി.ടി .എ പ്രസിഡന്റ് എം.ടി. ജോയി, എം.പി.ടി.എ പ്രസിഡന്റ് മഞ്ജു രാജു എന്നിവർ സംസാരിച്ചു.