കൊച്ചി: എഴുത്തുകാരൻ കെ.ജെ ബേബിയുടെ പുതിയ നോവൽ ഗുഡ്ബൈ മലബാർ ഇന്ന് വൈകിട്ട് 5ന് കലൂർ-പോണോത്ത് റോഡിലെ ലൂമൻ ജ്യോതിസ്സ് ഹാളിൽ പ്രൊഫ എം.കെ സാനു പ്രകാശനം ചെയ്യും. സംവിധായകൻ രാജീവ് രവി പുസ്തകം ഏറ്റുവാങ്ങും. സിവിക ചന്ദ്രൻ , വി.എം ഗിരിജ, മ്യൂസ് മേരി എന്നിവർ സംസാരിക്കും. ഡി.സി ബുക്സ് ആണ് പുസ്തക പ്രസാധകർ. മലയാള നാടകവേദിയിൽ ചർച്ച ചെയ്യപ്പെട്ട നാടുഗദ്ദിക നാടകവും കേരള സാഹിത്യ അവാർഡ് നേടിയ മാവേലിമന്റം എന്ന നോവലും മലബാറിലെ കുടിയേറ്റ ചരിത്രത്തെ സൂചിപ്പിക്കുന്ന ബെസ് പുർക്കാന എന്ന നോവലും എഴുതിയത് കെ.ജെ ബേബി ആണ്.