കൊച്ചി: പോണേക്കര ശ്രീ സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് 4.30 ന് ഇടപ്പള്ളി വടക്കുംഭാഗം മഹാവിഷ്ണുക്ഷേത്രത്തിൽ നിന്നും യജ്ഞശാലയിലേക്ക് സപ്താഹ വിളംബര ഘോഷയാത്ര 5.30 ന് എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപം കൊളുത്തും. എസ്.എൻ.ഡി.പി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ മഹാരാജ ശിവാനന്ദൻ , കണയന്നൂർ യൂണിയൻ കൺവീനർ പി.ഡി.ശ്യാംദാസ്, യോഗം അസി.സെക്രട്ടറി പടമുഗൾ വിജയൻ,ഇൻസ്പെക്ടിംഗ് ഓഫീസർ എം.ഡി.അഭിലാഷ്,യൂണിയൻ കൗൺസിലർ എൽ.സന്തോഷ്, നഗരസഭ കൗൺസിലർ അംബിക സുദർശൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.ബ്രഹ്മശ്രീ പുള്ളിക്കണക്ക് ഓമനക്കുട്ടൻ ആണ് തന്ത്രിമുഖ്യൻ. എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 5 വരെയാണ് ഭാഗവത പ്രഭാഷണം . 24 ന് സമാപിക്കും.