പനങ്ങാട്: സന്മാർഗ സന്ദർശിനിസഭവക വെട്ടിക്കാപ്പള്ളിൽഅന്നപൂർണ്ണേശ്വരിക്ഷേത്രത്തിലെ സമൂഹപൊങ്കാലയും താലപ്പൊലി ആഘോഷവും ഡിസംബർ 25ന് ആരംഭിക്കും.27ന് സമാപിക്കും.ചടങ്ങുകൾക്ക് സാബുശാന്തി കാർമ്മികത്വം വഹിക്കും. വെളുപ്പിന് 4.30ന് പള്ളിണർത്തൽ, 5ന് നടതുറക്കൽ,നിർമ്മാല്യം,ആഭിഷേകം 6ന്,മലർനിവേദ്യം, എന്നിവക്ക് ശേഷം സോപാനസംഗീതമാലപിക്കും. രാവിലെ 8ന് മഹാഗണപതിഹോമത്തിന് ശേഷംപൊങ്കാല സമർപ്പണം.
വൈകീട്ട് 5ന് ശ്രീവല്ലീശ്വര സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ ദീപക്കാഴ്ച. 7ന് ദീപാരാധന, രാഗസുധ പനങ്ങാടിന്റെ സംഗീത സദസ്, രാത്രി 8ന് യക്ഷിനടയിൽനൂറും പാലും സമർപ്പണവും കളമെഴുത്തും പാട്ടും. 26ന് കാഴ്ചശ്രീബലി, വിവിധ താലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ ദീപാരാധനക്ക് ശേഷം താലഘോഷയാത്രകൾ. 27ന് രാവിലെ 11ന് കലാശാഭിഷേകം, വൈകുന്നേരം .4ന് കാഴ്ച ശ്രീബലി, രാത്രി 8ന് ദീപാരാധന തുടർന്ന് പുഷ്പാഭിഷേകം രാത്രി 8.30ന് ചന്തിരൂർദിനേശൻ നയിക്കുന്ന തായമ്പക.