കൊച്ചി : പാലാരിവട്ടം ഫ്ളെെഓവറിന്റെ പുനർനിർമ്മാണത്തിനുള്ള കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസെെറ്റിക്ക്. 18.77 കോടി രൂപയാണ് കരാർ തുക.10 മാസംകൊണ്ട് പുനർനിർമ്മാണം പൂർത്തീകരിക്കും.

കഴിഞ്ഞ ഒക്ടോബർ 25 നാണ് പാലത്തിന്റെ നിർമ്മാണം ഡി.എം.ആർ.സിയെ ഏൽപ്പിച്ചുകൊണ്ട് പൊതുമരാമത്ത് വകുപ്പ് ഉത്തരവ് ഇറക്കിയത്. 22 ദിവസംകൊണ്ട് ഡി.എം.ആർ.സി ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഹെെക്കോടതിയിൽ കേസുകൾ നിലനിൽക്കുന്നതിനാൽ കോടതിയുടെ അനുമതിയോടെ മാത്രമേ നിർമ്മാണജോലികൾ ആരംഭിക്കാനാകൂ. മൊത്തത്തിലുള്ള മേൽനോട്ട ചുമതലയാണ് ഡി.എം.ആർ,സി നിർവഹിക്കുക.