പിറവം : എസ്.എൻ.ഡി.പി യോഗം ഓണക്കൂർ ശാഖയുടെ കീഴിലുള്ള ഗുരുദേവ ശാസ്താ ക്ഷേത്രത്തിൽ മണ്ഡലകാല പ്രത്യേക ദീപാരാധനയ്ക്ക് ഇന്ന് തുടക്കമാകും. ഡിസംബർ 17 ന് സമാപിക്കും. മണ്ഡലകാലത്ത് ദിവസവും വെെകിട്ട് 6 ന് നട തുറക്കും 6.30 ന് ദീപാരാധന . ഡിസംബർ 8 ന് സർവൈശ്യര്യ പൂജ, മകരവിളക്കിന് വിശേഷാൽ ദീപാരാധന എന്നിവയുമുണ്ട്. മണ്ഡലകാല പൂജകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ശാഖാ പ്രസിഡന്റ് പി.കെ. രമണനും സെക്രട്ടറി കെ..എസ്. ശശിയും അറിയിച്ചു.