കൊച്ചി: ആൾ ഇന്ത്യാ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് ഫെഡറേഷൻ ഈ മാസം 25ന് പാർലമെന്റിലേക്ക് ധർണയും മാർച്ചും നടത്തുന്നു. എ.ഐ.സി.ടി.യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഗോപി കിഷൻ ഉദ്ഘാടനം ചെയ്യും. ദേശീയ അടിസ്ഥാനത്തിൽ കണക്കെടുത്ത് സർക്കാർ ക്ഷേമ പദ്ധതികൾ നടപ്പിലാക്കുക,നിർമ്മാണ തൊഴിലാളികളെ ഇ.എസ്.ഐ പരിധിയിൽ കൊണ്ടു വരുക, ക്ഷേമ നിധി ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തുന്നതെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. അഖിലേന്ത്യാ പ്രസിഡന്റ് കെ .കെ .ചന്ദ്രൻ ,സംസ്ഥാന വൈസ് പ്രസിഡന്റ് ശാന്താ നമ്പീശൻ ,സംസ്ഥാന സെക്രട്ടറി എം .വി. കുഞ്ഞൂഞ്ഞ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു