കൊച്ചി: പരിഷ്‌കരിച്ച കെട്ടിട നിർമാണ നിയമത്തിലെ ന്യൂനതകൾ പരിഹരിക്കണമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്റ്റ്സ് ആവശ്യപ്പെട്ടു. തുറന്ന ഭൂമിപരിധി കൂട്ടിയതിനാൽ 45% അധികഭൂമി ആവശ്യമാകും. റോഡുകൾക്ക് ആറു മീറ്ററിൽ നിന്ന് ഏഴ് മീറ്ററാക്കിയത് കേരളത്തിൽ അപ്രായോഗികമാണ്. കെട്ടിടത്തിന്റെ ഉയരം കണക്കാക്കുന്നതിൽ ഇന്ത്യ മുഴുവൻ പാലിക്കേണ്ട രേഖയായ നാഷണൽ ബിൽഡിംഗ് കോഡ് അവഗണിച്ചുകൊണ്ട് പുതുതായി ചേർത്ത കാര്യങ്ങൾ നിലവിലെ സാഹചര്യത്തിൽ പ്രായോഗികമല്ല.
ചുവപ്പ് നാടയുടെ കുരുക്കുകൾ വർദ്ധിപ്പിച്ച് സാധാരണക്കാരെ ബുദ്ധിമുട്ടിക്കാൻ ഉതകുന്ന പരിഷ്‌കാരങ്ങളും നിയമത്തിലുണ്ടെന്നും ചെലവ് കുറഞ്ഞ ഭവന നിർമ്മാണം അസാധ്യമാകുമെന്നും ഐ .ഐ .എ ചെയർമാൻ ബി .ആർ. അജിത്ത് പറഞ്ഞു.
ലാലിച്ചൻ സക്കറിയാസ് ,സന്തോഷ് പോൾ ,സെബാസ്റ്റ്യൻ ജോസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.