sndp
വിവാഹപൂർവ കൗൺസിലിംഗ് കോഴ്സ് യൂണിയൻ പ്രസിഡന്റ് പി.ജി.ഗോപിനാഥ് ഉദ്ഘാടനം ചെയ്യതു സംസാരിക്കുന്നു

കൂത്താട്ടുകുളം: ശ്രീനാരായണ ധർമ്മ പരിപാലന യോഗം കൂത്താട്ടുകുളം യൂണിയൻ നടത്തപ്പെടുന്ന വിവാഹപൂർവ കൗൺസിലിംഗ് കോഴ്സ് നാല്പതാമത്തെ ക്ലാസ് കൂത്താട്ടുകുളം യൂണിയൻ മന്ദിര ഹാളിൽ ആരംഭിച്ചു. യൂണിയൻ പ്രസിഡന്റ് സി.പി സത്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, യൂണിയൻ പ്രസിഡന്റ് പി. ജി ഗോപിനാഥ് ഉദ്ഘാടനം നിർവഹിച്ചു, യൂണിയൻ വൈസ് പ്രസിഡന്റ് അജിമോൻ പുഞ്ചളായിൽ,യോഗം ബോർഡ് മെമ്പർ എൻ .കെ.വിജയൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ പി. എം .മനോജ് ഡി. സാജു ബിജുമോൻ പി.എം സജി എം.എം യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം വി.എ സലിം വനിതാ സംഘം പ്രസിഡന്റ് കൗസല്യ രവീന്ദ്രൻ വനിതാ സംഘം സെക്രട്ടറി മഞ്ജു റെജി യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് രാഹുൽ ഷാജൻ സൈബർ സേന ചെയർമാൻ അനീഷ് വി.എസ്., സൈബർ സേന കൺവീനർ അഖിൽ ശേഖരൻ കുമാരി സംഘം പ്രസിഡന്റ് ധന്യ .കെ.എസ്, കുമാരി സംഘം സെക്രട്ടറി ഹരിപ്രിയ എന്നിവർ പ്രസംഗിച്ചു. യൂണിയൻ കൗൺസിലർ എം .പി. ദിവാകരൻ കൃതജ്ഞതയും രേഖപ്പെടുത്തി. .