കോലഞ്ചേരി: ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി എം.ഒ.‌എസ്.സി. മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രമേഹരോഗ ബോധവത്കരണ പരിപാടി നടന്നു. ചടങ്ങിൽ 'പ്രമേഹ രോഗികളിൽ പാദ പരിചരണം' ലഘുലേഖ പ്രകാശിപ്പിച്ചു. .ഡോ.റെജി പോൾ ക്ലാസ് നയിച്ചു. നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. എൻ.എ. ഷീല ഷേണായ് , മെഡിക്കൽ കോളേജ് നഴ്‌സിംഗ് സൂപ്രണ്ട് ഗ്രേസി ജോസഫ്, സൂസൻ മത്തായി തുടങ്ങിയവർ സംസാരിച്ചു.