കോലഞ്ചേരി: എം.ഒ.എസ്.സി. നഴ്‌സിംഗ് കോളേജിന്റെയും, ട്രയിൻഡ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കുട്ടികളിൽ കണ്ടു വരുന്ന ശ്വാസകോശ രോഗങ്ങളെ കുറിച്ച് ഏകദിന ശില്പശാല നടന്നു. ടി.എൻ.എ.ഐ കേരള ഘടകം ചെയർ പേഴ്സൺ പ്രൊഫ.ഷെർലി പ്രകാശ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് സെക്രട്ടറി ജോയി പി.ജേക്കബ് അദ്ധ്യക്ഷനായി. ഡോക്ടർമാരായ എൻ.എ ഷീല ഷേണായ് , ഗ്രേസി ജോസഫ്, കെ. മോനി, ജീമോൻ. കെ. സാം, ദീപ ടി. ഉണ്ണികൃഷ്ണൻ, എബ്രാഹാം പൗലോസ്, ടി.രഹന,സിമി പി.വർഗീസ്, റീനു രാജു, ജെൻസി ജോർജ്, കെ.മോനി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ശില്പശാലയിൽ പങ്കെടുത്തവർക്ക് കുട്ടികളിലെ ശ്വാസകോശരോഗ സംബന്ധമായ അത്യാഹിത രോഗങ്ങൾ കൈകാര്യം ചെയുന്നത്തിനുള്ള വിദഗ്ദ്ധ പരിശീലനവും നൽകി.