കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിൽ മണ്ഡല മകര വിളക്ക് മഹോത്സവത്തിന് തുടക്കമായി. ക്ഷേത്ര സമിതിയുടെയും കൊച്ചിൻ ദേവസ്വം ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ എറണാകുളം ശിവക്ഷേത്രത്തിൽ ശ്രീ അയ്യപ്പൻ മെഗാ സീരിയലിൽ അയ്യപ്പനായി അഭിനയിച്ച മാസ്റ്റർ മാധവ് ഈ വർഷത്തെ മണ്ഡല മകരവിളക്ക് മഹോത്സവം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സംഗീത സംവിധായകൻ ടി.എസ് രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഭക്തിഗാന സന്ധ്യ നടന്നു. മണ്ഡല മകര വിളക്ക് കാലത്ത് ദിവസവും വിവിധ കലാകാരന്മാരുടെ ഭക്തിഗാനമേള, നൃത്തനൃത്ത്യങ്ങൾ, സംഗീത കച്ചേരി എന്നിവ ഉണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്ര ക്ഷേമ സമിതി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് അറിയിച്ചു.