കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലേക്ക് പ്രവൃത്തി പരിചയവും സർക്കാർ അംഗീകൃത യോഗ്യതയുമുള്ള ഫാർമസിസ്റ്റുമാരെ താത്കാലികമായി നിയമിക്കുന്നു. താൽപര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളും അപേക്ഷയുമായി നവംബർ 23ന് രാവിലെ 11ന് സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.