കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ലാബ് ടെക്നീഷ്യൻ, അസിസ്റ്റന്റ് മെഡിക്കൽ റെക്കാർഡ് ലൈബ്രേറിയൻ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലികമായി ആളെ നിയമിക്കുന്നു. താൽപര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളും അപേക്ഷയുമായി നവംബർ 22ന് രാവിലെ 11ന് സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.