teachers
കെ.പി.എസ്.ടി.എ സംഘടിപ്പിച്ച സ്വദേശ് മെഗാ ക്വിസ് മത്സരങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ടി.ജെ. വിനോദ് എം.എൽ.എ നിർവഹിക്കുന്നു. വി.കെ. അജിത്കുമാർ, എം. സലാഹുദ്ധീൻ, എസ്. സന്തോഷ് കുമാർ, സി. പ്രദീപ് കുമാർ തുടങ്ങിയവർ സമീപം

കൊച്ചി: കേരള പ്രദേശ് സ്‌ക്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) സംഘടിപ്പിച്ച സ്വദേശ് മെഗാ ക്വിസ് മത്സരങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ടി.ജെ. വിനോദ് എം.എൽ.എ നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് വി.കെ. അജിത്കുമാർ, ജനറൽ സെക്രട്ടറി എം. സലാഹുദ്ധീൻ, ട്രഷറർ എസ്. സന്തോഷ് കുമാർ, സീനിയർ വൈസ് പ്രസിഡന്റ് സി. പ്രദീപ് കുമാർ, സംസ്ഥാന ഭാരവാഹികളായ ടി.ടി റോയ് തോമസ്, വട്ടപ്പാറ അനിൽകുമാർ, നിസാം ചിതറ, പി.ഒ പാപ്പച്ചൻ, കെ. സുനിൽകുമാർ, സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം ടി.യു. സാദത്ത് എന്നിവർ സംസാരിച്ചു.