dileepkumar
കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ഡോ.എം.സി ദിലീപ്കുമാറും ജനറൽ ഡോ. നെടുമ്പന അനിലും.

കൊച്ചി: മദ്യനയത്തിനെതിരെ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കാൻ കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു മുഴുവൻ ജില്ലാ കമ്മിറ്റികളുടേയും നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തും. സംസ്ഥാനത്ത് പബ്ബുകൾ അനുവദിച്ച സർക്കാർ നടപടി അടിയന്തരമായി പുന:പരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന യോഗത്തിൽ ടി.ജെ. വിനോദ് എം.എൽ.എ., കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.ആർ പ്രേമകുമാർ എന്നിവരെ അനുമോദിച്ചു. സംസ്ഥാന ചെയർമാൻ ഡോ. എം.സി ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. നെടുമ്പന അനിൽ റിപ്പോർട്ട് അവതരിപ്പിച്ചു.

ഡോ. എം.സി ദിലീപ് കുമാറിനെ സംസ്ഥാന ചെയർമാനായും ഡോ. നെടുമ്പന അനിൽ ജനറൽ സെക്രട്ടറിയുമായി 31 അംഗ നിർവാഹക സമിതി രൂപീകരിച്ചു. പോഷക സംഘടനകളായ പ്രവാസി ദർശൻ വേദി ചെയർമാനായി ശങ്കർ കുമ്പളത്ത്, വനിതാ ദർശൻ വേദി ചെയർപേഴ്‌സൺ ഡോ. പി.വി. പുഷ്പജ എന്നിവരെ തിരഞ്ഞെടുത്തു. കെ.പി.സി.സി സെക്രട്ടറി ഐ.കെ. രാജു, കെ.പി.ജി.ഡി ട്രഷറർ എം.എസ് ഗണേശൻ, സംസ്ഥാന ഭാരവാഹികളായ ഡോ. എഡ്വർഡ് എടേഴത്ത്, ശങ്കർ കുമ്പളത്ത്, ഡോ. അജിതൻ മേനോത്ത്, ബേപ്പൂർ രാധാകൃഷ്ണൻ, പി. മോഹനകുമാരൻ, എം.പി സന്തോഷ് കുമാർ, ഡോ. ഗോപീമോഹൻ, ഇക്ബാൽ വലിയവീട്ടിൽ, എന്നിവർ പ്രസംഗിച്ചു.