പറവൂർ : ആലുവ – പറവൂർ റൂട്ടിൽ വൈകിട്ട് കൂടുതൽ കെ.എസ്.ആർ.ടി.സി ബസ് സർവീസ് വേണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ആവശ്യത്തിന് ബസ് ഇല്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പകൽ സമയത്ത് ഈ റൂട്ടിൽ ഓടുന്ന ബസുകളുടെ സമയക്രമം പുനഃക്രമീകരിക്കുകയും വേണം. ഒരേ സമയം കൂട്ടമായി ഒന്നിലേറെ ബസുകൾ വരുന്നതും ചില സമയങ്ങളിൽ ബസുകൾ ഒന്നുമില്ലാത്തതും യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. എളമനത്തോടിന്റെ വശങ്ങളിലെ കൈയേറ്റം ഒഴിപ്പിക്കണം. നഗരസഭ വൈസ് ചെയർപേഴ്സൺ ജെസി രാജു അദ്ധ്യക്ഷത വഹിച്ചു.