പറവൂർ : ബേക്കറി വ്യവസായികളുടെയും ജീവനക്കാരുടെയും ജില്ലാ കുടുംബസംഗമം ‘അപ്പക്കൂട്ടിലേക്ക്’ നാളെ (ചൊവ്വ) പറവൂർ വഴിക്കുളങ്ങര രംഗനാഥ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ ഒമ്പതിന് ബേക്കറി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ. നൗഷാദ് പതാക ഉയർത്തും. ബേക്കറി സംരംഭകർക്കും ജീവനക്കാർക്കും അവരുടെ പ്രവർത്തന മേഖലയെക്കുറിച്ചു കൂടുതൽ അറിവു ലഭിക്കുന്നതിനായി നടത്തുന്ന എക്സിബിഷൻ പത്തിന് ആരംഭിക്കും. പത്തരയ്ക്ക് കുടുംബസംഗമം ജില്ലാ കളക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്യും. എ. നൗഷാദ് അദ്ധ്യക്ഷത വഹിക്കും.

എഫ്.എസ്.എസ്.എ.ഐ കേരള ജോയിന്റ് കമ്മീഷണർ കെ. അനിൽകുമാർ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. ഫുഡ് സേഫ്റ്റി അസി. കമ്മിഷണർ ജേക്കബ് തോമസ്, വി.പി. അബ്ദുൾ സലീം, വിജേഷ് വിശ്വനാദ്, എ.കെ. വിശ്വനാഥൻ, എം.പി. രമേശ്, കെ.ആർ. ബാലൻ, റോയൽ നൗഷാദ് എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് രണ്ടിന് ഗാനമേള. വൈകിട്ട് മൂന്നിന് ‘ഫാമിലി ആൻഡ് ബിസിനസ്’ എന്ന വിഷയത്തിൽ ആന്റണി അനിത്തോട്ടം കോഴിക്കോട് ക്ലാസെടുക്കും.