kerala-vidhava-sangham-
വിധവാസംഘം ജില്ലാ സ്പെഷൽ കൺവെൻഷൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : വിധവകൾക്ക് അർഹമായ പെൻഷൻ അനുവദിക്കണമെന്ന് കേരള വിധവാ സംഘം ജില്ലാ സ്പെഷൽ കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.എം. ഗിരിജ അദ്ധ്യക്ഷത വഹിച്ചു. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് എ.ഐ. നിഷാദ് തിരിച്ചറിയൽ കാർഡ് വിതരണം നടത്തി. സംസ്ഥാന ഡയറക്ടർ ബോർഡ് ചെയർമാൻ ടി.എൻ. രാജൻ, നഗരസഭ ഉപാദ്ധ്യക്ഷ ജെസി രാജു, ഇന്ദു വിജയൻ, ബി.എസ്. അഭിരാമി, എൻ.കെ. പുഷ്കല, എ.എം.സെയ്ദ്, വോൾഗ തോമസ്, സന്തോഷ് കൈതാരം, മഞ്ജു വേണു തുടങ്ങിയവർ സംസാരിച്ചു.