കൊച്ചി : ബി.പി.സി.എല്ലിന്റെ ഓഹരി വില്പന ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 28 ന് സംസ്ഥാനത്ത് പ്രതിഷേധ ദിനമായി ആചരിക്കാൻ ട്രേഡ് യൂണിയനുകളുടെ സംയുക്ത കൺവെൻഷൻ തീരുമാനിച്ചു. അന്ന് തൊഴിലാളികൾ മുദ്രാവാക്യം വിളിച്ചും ബാഡ്‌ജ് ധരിച്ചും പ്രതിഷേധത്തിൽ പങ്കുചേരും.
ജനുവരി 8 ന്റെ പണിമുടക്കിന് യോഗം പിന്തുണ പ്രഖ്യാപിച്ചു.
ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു.