mannam-bank-
മന്നം സഹകരണ ബാങ്കിൽ സ്വാശ്രയ ഗ്രൂപ്പുകൾക്ക് പച്ചക്കറിതൈ വിതരണം പ്രസിഡന്റ് പി.പി. അജിത്ത്കുമാർ നിർവഹിക്കുന്നു

പറവൂർ : കാർഷികരംഗത്ത് സ്വയംപര്യാപ്തത ലക്ഷ്യമിട്ട് മന്നം സർവീസ് സഹകരണ ബാങ്കിലെ സ്വാശ്രയ ഗ്രൂപ്പുകൾക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്തു. പ്രസിഡന്റ് പി.പി. അജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു. ടി.എ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. സുനിൽദത്ത്, വി.വി. സജീവ്, എ.എസ്. സന്തോഷ്, സി.ജി. മുകുന്ദൻ, സി.പി. ഷാജി, സെക്രട്ടറി എം.എൻ. കുമുദ, മാസ്റ്റർ കർഷകൻ എം.ഡി. റപ്പായി, ജെൻസൻ തുടങ്ങിയവർ സംസാരിച്ചു.