പറവൂർ : നന്ത്യാട്ടുകുന്നം ഗാന്ധി സ്മാരക സർവീസ് സഹകരണ ബാങ്കിൽ സർക്കാരിന്റെ ഗ്രാമീണ ലഘുവായ്പാ പദ്ധതിയായ മുറ്റത്തെമുല്ല പദ്ധതിക്ക് തുടക്കമായി. പറവൂർ അസി. രജിസ്ട്രാർ വി.ബി. ദേവരാജൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.എ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. പി.എം. ഉണ്ണിക്കൃഷ്ണൻ, സാജിത റഷീദ്, ചന്ദ്രു ചന്ദ്രൻ, ടി.എസ്. ശിവൻ, സെക്രട്ടറി ഇൻ ചാർജ് കെ.ആർ. സുമാദേവി തുടങ്ങിയവർ സംസാരിച്ചു.