കൊച്ചി: കേരളത്തിലെ വളർന്നു വരുന്ന ഫുട്‌ബാൾ പ്രതിഭകൾക്കായി കെ.ബി.എ.ഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ് എന്ന പ്രത്യേക പരിശീലന കേന്ദ്രം കേരള ബ്ലാസ്റ്റേഴ്‌സ് നോർത്ത് കളമശേരിയിലെ പാർക്ക് വേയിൽ ആരംഭിച്ചു.
കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ഡാരൻ കാൽഡെയ്‌റ, അബ്ദുൾ ഹക്കു എന്നിവർ പദ്ധതി ഉദ്ഘാടനം ചെയ്തു. കേരള ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ മുഹമ്മദ് റഫീഖ് പങ്കെടുത്തു. പരിശീലനത്തിൽ പങ്കെടുത്ത കുട്ടികൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് അണ്ടർ 15 ടീം ഹെഡ് കോച്ച് ഷമീൽ ചെമ്പകത്തിൽ ആദ്യദിനത്തിൽ പരിശീലനം നൽകി.