പറവൂർ : പെരുമ്പടന്ന എസ്.എൻ.ഡി.പി ശാഖായോഗം അണ്ടിശേരി ഭഗവതി ക്ഷേത്രത്തിൽ പ്രദക്ഷിണവീഥി ശിലാന്യാസം ക്ഷേത്രം രക്ഷാധികാരി കെ.കെ. വേലായുധൻ നിർവഹിച്ചു. ക്ഷേത്രം തന്ത്രി കാരുമാത്ര വിജയൻ തന്ത്രി കാർമ്മികത്വം വഹിച്ചു. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ, ശാഖാ പ്രസിഡന്റ് അനു വട്ടത്തറ, സെക്രട്ടറി ജോഷി ശാന്തി, വൈസ് പ്രസിഡന്റ് ബാബു, വനിതാസംഘം പ്രസിഡന്റ് ശാന്താ മനോഹരൻ, ജോഷി പാലിക്കാട്, ഹരിഹരൻ, സുലത ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു.