പറവൂർ : സെന്റ് തോമസ് കോട്ടക്കാവ് ഫെറോന പള്ളിയിൽ ആനവിളക്ക് സ്ഥാപിച്ചു. വികാരി ഫാ.ഡോ. പോൾ കരേടൻ ആശീർവദിച്ചു. പറവൂർ മെറ്റൽ ഇൻഡസ്ട്രീസ് എം.ഡി. പാപ്പു തോമസും കുടുബവുമാണു വിളക്ക് സംഭാവന ചെയ്തത്. സഹവികാരിമാരായ ഫാ. ജേക്കബ് ചേരിക്കത്തടം, ഫാ. ഡിബിൻ മമ്പന്താനത്ത്, കൈക്കാരന്മാരായ ജോസ് പോൾ വിതയത്തിൽ, റീജൻ ദേവസി തെക്കിനേടത്ത്, വൈസ് ചെയർമാൻ പൗലോസ് വടക്കുഞ്ചേരി തുടങ്ങിയർ പങ്കെടുത്തു.