പറവൂർ: ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) ജില്ലാ സമ്മേളനത്തിനു മുന്നോടിയായി ‘നാളെയുടെ നിർമ്മാണം’ എന്ന വിഷയത്തിൽ നടത്തിയ സെമിനാർ വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വി. സജി അദ്ധ്യക്ഷത വഹിച്ചു. ജി.സി.ഡി.എ ടൗൺ പ്ലാനർ ടി.എൻ. രാജേഷ്, എൻ.എം. പിയേഴ്സൻ, പ്രൊഫ. ഡോ. ബിനുമോൾ ടോം എന്നിവർ ക്ലാസെടുത്തു. ലെൻസ്‌ഫെഡ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.ബി. ഷാജി, കൺവീനർ പി.ഡി. അനിൽകുമാർ, ജില്ലാ സെക്രട്ടറി വി.ടി. അനിൽകുമാർ, ജിതിൻ സുധാകൃഷ്ണൻ, കെ.എസ്. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.