കൊച്ചി: ശബരിമലയിലെ യുവതീപ്രവേശനം ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട സുപ്രീം കോടതി നടപടിയെ ഓൾ ഇന്ത്യാ പണ്ഡിതർ മഹാജനസഭ സ്വാഗതം ചെയ്തു. യുവതികൾ ദർശനം നടത്തുന്നത് വിശ്വാസങ്ങൾക്ക് വിരുദ്ധമാണ്. നിഷ്ഠയനുസരിച്ച് വ്രതമെടുത്ത് പോകാൻ യുവതികൾക്ക് കഴിയില്ല. ഭക്തരുടെ ആഗ്രഹം സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാകുമെന്നാണ് പ്രതീക്ഷയെന്ന് സഭ ചെയർമാൻ സി.ടി. മുരളീധരൻ പറഞ്ഞു.