പറവൂർ: വെളുത്താട്ട് വടക്കൻ ചൊവ്വ ഭഗവതി ക്ഷേത്രത്തിൽ അയ്യപ്പ ഭാഗവത സപ്താഹയജ്ഞം മാഹാത്മ്യ പ്രഭാഷണത്തോടെ തുടങ്ങി. കൊല്ലം മൈനാഗപ്പിള്ളി ശങ്കപിള്ളയാണ് യജ്ഞാചാര്യൻ. 24ന് ഉച്ചയ്ക്ക് 12 ന് യജ്ഞ സമർപ്പണത്തോടെ സമാപിക്കും.