mandalam
chottanikkara devaswam

• മണ്ഡലകാലം മുഴുവൻ വെളുപ്പിന് 3.30 ന് നടതുറക്കും.

• ഡിസം. 9 മുതൽ 12 വരെ തൃക്കാർത്തിക മഹോൽസവം.

ചോറ്റാനിക്കര: പതിനായിരക്കണക്കിന് അയ്യപ്പന്മാർ ഇടത്താവളമായ ആശ്രയിക്കുന്ന ചോറ്റാനിക്കര ദേവീ ക്ഷേത്രം മണ്ഡലകാലം വരവേൽക്കാൻ ഒരുങ്ങി. മണ്ഡല മകരവിളക്കുമഹോൽസവത്തിനും തുടക്കമായി.

• അയ്യപ്പന്മാർക്ക് വിരിവയ്ക്കുന്നതിന് കല്യാണമണ്ഡപത്തിലും നവരാത്രി മണ്ഡപത്തിലും സൗകര്യങ്ങളൊരുക്കി.

• രാവിലെ ലഘുഭക്ഷണം, ഉച്ചക്ക് അന്നദാനം രാത്രി കഞ്ഞി വിതരണം.

• വടക്കേപൂരപ്പറമ്പിലും തെക്കേഗ്രൗണ്ടിലും പാർക്കിംഗ്

• 12 ഇ ടോയ്ലറ്റ്, മൂന്നു നേരം ശുചീകരണം, കുടിവെള്ള വിതരണം, 30 സെക്യൂരിറ്റിക്കാർ ,സാജന്യ മെഡിക്കൽ സൗകര്യം, ഹെൽത്ത് വിഭാഗ നിരീക്ഷണം, ആംബുലൻസ് സൗകര്യം.

• അയ്യപ്പന്മാർക്ക് വഴിപാടുകൾ നടത്താനും സഹായത്തിനുമായി ഇൻഫർമേഷൻ സെന്റർ.

മണ്ഡലകാല മഹോത്സവ പരിപാടികൾ

• നവംബർ 25 വരെ ആലപ്പാട്ട് അമ്മിണി അമ്മയുടെ നേതൃത്വത്തിൽ ശ്രീമദ് ദേവീഭാഗവത നവാഹം

• 25 മുതൽ ഗോപി വാര്യരുടെ അയ്യപ്പഭാഗവതം

• 29 മുതൽ പ്രഭാവതി അമ്മയുടെ ദേവീഭാഗവതം

• 8ന് രാജേശ്വരിയുടെ നാരായണീയം

• 9 ന് ഭൂതനാഥോപാഖ്യാനം

• 10 ന് കാർത്തിക അഖണ്ഡനാമജപം

• 11 മുതൽ വടക്കേമഠം വിജയവർദ്ധനന്റെ ഭാഗവത സപ്താഹം

• 18 മുതൽ ദേവീഭാഗവതം കിളിപ്പാട്ട്

• 21 മുതൽ ഭാഗവതം തുടങ്ങി ജനുവരി 14 വരെ രാവിലെ 6 മുതൽ വിവിധ പാരായണ പ്രഭാഷണങ്ങൾ.

മണ്ഡല മഹോത്സവം കൊച്ചിൻ ദേവസ്വം ബോർഡ് അംഗം എം.കെ.ശിവരാജൻ ഉദ്ഘാടനം ചെയ്തു. അസി.കമ്മീഷണർ പി.വി. മായ, മാനേജർ ബിജു.ആർ.പിള്ള ,എസ്.ഐ. അരുൺദേവ് ,ഉപദേശക സമിതി പ്രസിഡണ്ട് നാരായണൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.