അങ്കമാലി: അൽഫോൺസ സദൻ സ്‌പെഷ്യൽ സ്‌കൂളിനെതിരെ ചുമത്തിയിരിക്കുന്ന നികുതി ഒഴിവാക്കുക, ഗ്രാമസഭകളെ രാഷ്ട്രീയവത്കരിക്കുന്ന നടപടി അവസാനിപ്പിക്കുക, പഞ്ചായത്തിലെ തകർന്ന റോഡുകൾ നന്നാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് തുറവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തുറവൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ജനസഭ സംഘടിപ്പിച്ചു. ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. റോജി എം.ജോൺ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് എം.പി.മാർട്ടിൻ അദ്ധ്യക്ഷത വഹിച്ചു. പി.ജെ. ജോയി, ജില്ലാ പഞ്ചായത്തംഗം സാംസൺ ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.